lab-inaguration
കുറ്റ്യാടിയിലെ നീതി ലാബ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കുറ്റ്യാടി- മരുതോങ്കര റോഡിൽ ആരംഭിച്ച നീതി ലാബിന്റെ ഇരുപത്തി എട്ടാമത് ശാഖ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. മണിക്കൂറിൽ മുന്നൂറ്റി തൊണ്ണൂറോളം സാമ്പിളുകൾ പരിശോധിക്കാനും ഫലം ലഭ്യമാക്കാനും കഴിയുമെന്ന് ലാബ് ഡയറക്ടർമാർ വ്യക്തമാക്കി. മാനേജിംഗ് ഡയറക്ടർ ഫസലു റഹ്മാൻ, ഡയറക്ടർമാരായ അൻവർ വട്ടേക്കാട്, രഘുരാജ്, ഹൈദർ അലി, വാഹിദ്, നാസർ, ശ്രീജേഷ് ഊരത്ത്, എൻ.പി. നാരായണി, കെ.കെ ഫൈസൽ, കെ.കെ. യൂനുസ്, സനൽ വക്കത്ത്, സി.പി രഘുനാഥ് എന്നിവർ പങ്കെടുത്തു.