പയ്യോളി (കോഴിക്കോട്):പയ്യോളി ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റിനു സമീപം 'മിഥില'യിൽ റിട്ട. ഹെൽത്ത് സൂപ്പർവൈസർ (ഡി.എം.ഒ ഓഫീസ്, കോഴിക്കോട്) കെ.പൃഥ്വിരാജ് (63) നിര്യാതനായി. സ്വാതന്ത്ര്യസമരസേനാനി പരേതനായ കതിരാറ്റിൽ പുറത്തൂട്ട് സി.കെ.ഗോപാലന്റെയും പരേതയായ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ജയശ്രീ. മക്കൾ: അനിരുദ്ധ് (ബോഷ്, ബംഗളൂരു), പരേതനായ അമൽരാജ്. മരുമകൾ: വിനയ. സഹോദരങ്ങൾ: ഗീത, ജീജാഭായ്, കെ.പി.റാണാപ്രതാപ് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, പയ്യോളി), കെ.പി.കൈലാസ്‌നാഥ് (ചീഫ് റിപ്പോർട്ടർ, കേരളകൗമുദി, തിരുവനന്തപുരം).