പയ്യോളി: നിർദ്ദിഷ്ഠ തീരദേശ ഹൈവേ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റി കൊളാവി കോട്ടകടപ്പുറം മേഖലയിലുള്ള റോഡ് വികസിപ്പിച്ച് നടപ്പിലാക്കണമെന്ന് പയ്യോളി നഗരസഭ 36 വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സി.പി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പടന്നയിൽ പ്രഭാകരൻ, സബീഷ് കുന്നങ്ങോത്ത്, പൂത്തുക്കാട്ട് രാമകൃഷ്ണൻ, ടി. ഉമാനാഥൻ, റിബേഷ് കോട്ടക്കൽ, എം.ടി. സത്യൻ, പുഷ്പാംഗദൻ, ശശി കൊളാവി, രാഘവൻ ചെറിയാവി, വി.കെ. സജീവൻ, വി.കെ. ഗോപാലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.പി. സദാനന്ദൻ (പ്രസിഡന്റ്), അനന്തൻ പുത്തൻ പുരയിൽ, വി.കെ. സദാനന്ദൻ, ടി. വന്ദനനാഥ് (വൈസ് പ്രസിഡന്റ്), രാഘവൻ ചെറിയാവി, ഉഷാ വടക്കെ കൊളാവി, എം.ടി. രഘുനാഥൻ (ജനറൽ സെക്രട്ടറി), വി.കെ. സജീവൻ (ട്രഷറർ), എം.ടി. സത്യൻ, എം. രൂപേഷ് (സോഷ്യൽ മീഡിയാ കോ-ഓർഡിനേറ്റർ).