കോഴിക്കോട്: കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ് എംപ്ലോയീസ് കോഴിക്കോട് യൂണിയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,54,000 രൂപ സംഭാവന നൽകി. യൂണിയൻ ജനറൽ സെക്രട്ടറി പി.കെ. റീന എളമരം കരീം എം.പിയ്‌ക്ക് ചെക്ക് കൈമാറി. യൂണിയൻ ജില്ലയിലെ ആശാ വർക്കർമാർക്കായി നിർമ്മിച്ച 3,000 മാസ്‌കുകളും കൈമാറി. എം.ടി. ലീല, വി.പി. റീന, പി.ആർ. അനിത എന്നിവർ പങ്കെടുത്തു.