tv
കെ .എസ് .ഇ. ബി വർക്കേഴ്‌സ് അസോസിയേഷൻ ബാലശ്ശേരി ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പുന്നശ്ശേരി വയമ്പറ്റ കണ്ടി വിജേഷിന്റെ കുടുംബത്തിന് സെക്രട്ടറി കെ ഉദയകുമാർ ടി വി നൽകുന്നു

നരിക്കുനി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ബാലശ്ശേരി സിവിഷൻ കമ്മിറ്റിയുടെ കൈത്താങ്ങ്. ആദ്യഘട്ടത്തിൽ സിസ്റ്റം സൂപ്പർവൈസർ എം.കെ. ലാലു നൽകിയ ടി.വി പുന്നശ്ശേരി വായമ്പറ്റ കണ്ടി വിജേഷിന്റെ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് നൽകിയത്. കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ ബാലശ്ശേരി ഡിവിഷൻ സെക്രട്ടറി കെ. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം കാരക്കുന്നത്ത് ലോക്കൽ ലോക്കൽ സെക്രട്ടറി പുരുഷു കുട്ടമ്പൂർ അദ്ധ്യക്ഷനായിരുന്നു. എൻ.പി. വിജയൻ, കെ. നൗഷാദ്, എൻ.എം. ഷിബു, എം.കെ. ലാലു തുടങ്ങിയവർ സംസാരിച്ചു.