മുക്കം: പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കേരള പ്രവാസിസംഘം മുക്കം സബ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ നാസർ കൊളായി ഉദ്ഘാടനം ചെയ്തു. ഇളമന സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഐ. റഹ്മത്തുള്ള, ടി.എ. അശോക്, കെ. അബ്ദുൽ ഖാദർ, സി.ടി. ഗഫൂർ എന്നിവർ സംസാരിച്ചു.