കുന്ദമംഗലം: ലഡാക്കിലെ ഗാൽവാൻ താഴ്വരകളിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് കോൺഗ്രസ് പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു. കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ നടന്ന ചടങ്ങിന് പ്രസിഡന്റ ബാബു നെല്ലൂളി നേതൃത്വം നൽകി. വിനോദ് പടനിലം, മറുവാട്ട് മാധവൻ, എം.പി. കേളുക്കുട്ടി, പി. ഷൗക്കത്തലി, ടി.കെ. ഹിതേഷ് കുമാർ, എ. ഹരിദാസൻ, തൂലിക മോഹനൻ, സി.പി. രമേശൻ, വിമുക്തത ഭടൻ സുകുമാരൻ നായർ, ബൈജു തീക്കുന്നുമ്മൽ, പി.പി. അച്ചുതൻ എന്നിവർ പങ്കെടുത്തു.