പേരാമ്പ്ര: അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് പേരാമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലിയർപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ഇ.വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് വേണ്ടി പൊരുതി വീരമൃത്യു വരിച്ച ജവാൻമാർക്ക് അർഹമായ ആദരവ് നൽകാനും അതിർത്തിയിൽ നടന്നത് എന്താണെന്ന് വ്യക്തമാക്കാനും കേന്ദ്രസർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബാബു തത്തക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി രവീന്ദ്രൻ, പ്രദീഷ് നടുക്കണ്ടി, ഇ.പി മുഹമ്മദ്, വമ്പൻ വിജയൻ, അശോകൻ മുതുകാട്, മണ്ഡലം ഭാരവാഹികളായ പി.വി മൊയ്തി, കെ.എം ശ്രീനിവാസൻ, കെ.പി മായൻകുട്ടി, ബോബി സുധീഷ് എന്നിവർ പ്രസംഗിച്ചു.