മുക്കം: ഫണ്ട് വിഭജനത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ മുക്കം നഗരസഭ ഓഫീസിനു മുന്നിൽ ധർണ നടത്തി. ജില്ല പഞ്ചായത്ത് അംഗം സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ടി.ടി. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മുക്കം ബ്ലോക് കമ്മിറ്റി പ്രസിഡന്റ് എം.ടി. അഷ്റഫ്, പി.കെ. മുഹമ്മദ്, ഇ.പി. അരവിന്ദൻ, അബുൽ ഹമീദ് അമ്പലപറ്റ, ബുഷ്റ, ഒ.കെ. ബൈജു, ഷരീഫ് വെണ്ണക്കോട്, യാസർ നിലേശ്വരം എന്നിവർ സംസാരിച്ചു.