പേരാമ്പ്ര: കമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടിയു) ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ വിവിധ കേന്ദ്രങ്ങളിൽ നല്പ് സമരം നടത്തി. പേരാമ്പ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ധർണ കമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ടി.കെ. ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് ശശികുമാർ പേരാമ്പ്ര, സെക്രട്ടറി കെ.പി. സജീഷ്, ബൈജു എന്നിവർ പ്രസംഗിച്ചു.