mathil
വാല്യക്കോട് തയ്യുള്ളതിൽ ചന്ദ്രന്റെ വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞുവീണ നിലയിൽ

പേരാമ്പ്ര: വാല്യക്കോട് തയ്യുള്ളതിൽ ചന്ദ്രന്റെ വീടിനോട് ചേർന്ന മതിൽ കനത്ത മഴയിൽ ഇടിഞ്ഞ് വീണു. പുതുതായി നിർമ്മിച്ച വീടിന്റെ പിൻവശത്താണ് മതിൽ ഇടിഞ്ഞത്. ചുമരുകൾക്ക് കേട്പാട് സംഭവിച്ചിട്ടുണ്ട്. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. നൊച്ചാട് വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.