വടകര: കൊവിഡ് നിയന്ത്രണം ഫലപ്രദമാക്കുന്നതിന് സർക്കാർ ഓഫീസുകളിലേക്കുള്ള ജനങ്ങളുടെ പ്രവേശനത്തിന് കർശന നിയന്ത്രണം. മിക്കഓഫീസ് ഫയലുകളും ഓൺലൈൻ സംവിധാനത്തിന് വിധേയമാക്കി. വടകരതാലൂക്ക് സപ്ലൈ ഓഫീസിനു പിന്നാലെ തദ്ദേശഭരണ സ്ഥാപനത്തിലും ഓൺലൈൻ സംവിധാനം നടപ്പാക്കി.
രജിസ്റ്റർ ചെയ്തിട്ടുള്ള ജനന, മരണ സർട്ടിഫിക്കറ്റുകൾ, ഓണർഷിപ്പ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഓൺ ലൈനിൽ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് 04962512378 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
റേഷന്‍ കാര്‍ഡ് സംബന്ധിച്ച അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമെ താലൂക്ക് സപ്ലൈ ഓഫിസില്‍ വരാന്‍ പാടുള്ളൂവെന്നാണ് താലൂക്ക് സപ്ലൈ ഓഫീ അറിയിച്ചിരുന്നു. ചെറിയ തെറ്റു തിരുത്തലുകൾക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നിസാര കാര്യങ്ങള്‍ക്കായി ആളുകൾ ഓഫീസിലെത്തുന്നത് ഒഴിവാക്കണമെന്നും ടി.എസ്.ഒ അറിയിച്ചു.