online
മലബാർ നിർമ്മാണ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ഒച്ചേരി വിശ്വൻ ആഴ്ചവട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ബീനയ്ക്ക് ടി.വി നൽകുന്നു

ഒളവണ്ണ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് മലബാർ നിർമ്മാണ തൊഴിലാളി സഹകരണ സംഘം ടി.വി സമ്മാനിച്ചു. പ്രസിഡന്റ് ഒച്ചേരി വിശ്വൻ ആഴ്ചവട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ബീനയ്ക്ക് ടി.വി കൈമാറി. സംഘം ഡയറക്ടർമാരായ കെ.പി ഖാലിദ്, സി. പ്രസാദ്, എം. നിഷാദ്, സി. വിശ്വനാഥൻ, ടി. രേഷ്മ, റെനിൽ കുമാർ,​ സംഘം സെക്രട്ടറി എം. സിതാര എന്നിവർ പങ്കെടുത്തു.