ഫറോക്ക്: സ്രാങ്ക് പടിയിൽ പരേതനായ മരുതയിൽ ബിച്ചുട്ടി സ്രാങ്കിന്റെ മകൻ മരുതയിൽ ബാവ (65) നിര്യാതനായി.
മുസ്‌ലിം ലീഗിന്റെ സജീവ പ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്നു.
ഭാര്യ: സുബൈദ. മക്കൾ: ബുൻശിർ, ബുനൈജ്, ബുശറ. മരുമക്കൾ: സക്കീർ ചേലാമ്പ്ര, ജസ് ന ചുങ്കം, ഹിബ മുക്കം. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ കരീം, മുഹമ്മദ് മുസ്തഫ, പരേതനായ സൈനുദ്ദീൻ, ബീഫാത്തിമ മണ്ണൂർ, കമറ.