thiruvathira

വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിലെ വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിലുള്ള തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ വീട്ടുവളപ്പിൽ കുരുമുളക് തൈകൾ നട്ടു. സ്കൂളിന് സമീപത്തുള്ള വിദ്യാർത്ഥിയുടെ വീട്ടിൽ അദ്ധ്യാപകരും കുട്ടികളും ചേർന്ന് കുരുമുളക് വള്ളിതൈ നട്ടു. ഏഴാം ക്ലാസ് വിദ്യാർഥിനി മഹ്‌ജബിൻ ഉദ്ഘാടനം ചെയ്തു. അതേ സമയം സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അവരുടെ വീട്ടുവളപ്പിൽ കുരുമുളക് തൈ നട്ട് പ്രവർത്തനത്തിൽ പങ്കാളികളായത്. തത്സമയം തൈ നടാൻ കഴിയാതിരുന്നവർ തുടർന്നുള്ള ദിവസങ്ങളിൽ അത് പൂർത്തിയാക്കി ചിത്രം ക്ലാസ് അദ്ധ്യാപകന് വാട്സ്ആപ്പ് ചെയ്തു. പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ മാർഗ നിർദ്ദേശം നൽകി. ഹെഡ്മിസ്ട്രസ് പി. പ്രസന്ന, വി.ടി.കെ. മുഹമ്മദ് സലീം, വിദ്യാർത്ഥികളായ സഞ്ജന പ്രമോദ്, മുഹമ്മദ് അഫ്ത്താബ്, റുമാന,ഫാത്തിമത്തു സാഫിയ തുടങ്ങിയവർ സംസാരിച്ചു.