ticket

പേരാമ്പ്ര: ലോക രക്തദാന ദിനത്തോടനുബന്ധിച്ചു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ബ്ലഡ് ലൊക്കേറ്റർ ആപ്ലിക്കേഷൻ രജിസ്‌ട്രേഷനിൽ ഒന്നാം സ്ഥാനം നേടി ലഭിച്ച ഒരു പവൻ സമ്മാനം നിർദ്ധനരായ പ്രവാസികൾക്കുള്ള വിമാന ടിക്കറ്റിനായി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കൈമാറി. സമ്മാനത്തുകയ 35000 രൂപയുൾപ്പെടെ 50001രൂപയാണ് ടിക്കറ്റ് സമാഹാരണ ഫണ്ടിലേക്ക് നൽകിയത്.

മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ പാലേരി സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വിർ അലി ശിഹാബ് തങ്ങൾക്ക് ഫണ്ട് കൈമാറി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.സി. മുഹമ്മദ് സിറാജ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, നജീബ് കാന്തപുരം, എം.എ. സമദ്, മുജീബ് കാടേരി, പി.ജി. മുഹമ്മദ്, വി.വി. മുഹമ്മദ് അലി, ആഷിക് ചെലവൂർ, മുഹമ്മദ് അലി കോറോത്ത്, സലിം മിലാസ്, കെ.കെ. റഫീഖ്, ടി.കെ. നഹാസ്, ഷംസുദ്ധീൻ വടക്കയിൽ, എ.കെ. ഹസീബ് എന്നിവർ സംസാരിച്ചു.