prena-mam
വടകരയിൽ ഷഹീദോം കൊ സലാം ദിവസ് സി. വത്സലൻ ഉദ്ഘാടനം ചെയ്യന്നു

വടകര: ലഡാക്കിലെ ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സേനാംഗങ്ങൾക്ക് പ്രണാമം അർപ്പിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'ഷഹീദോം കൊ സലാം ദിവസ്' വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. സി. വത്സലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കളത്തിൽ പീതാംബരൻ, അച്ചുതൻ പുതിയടത്ത്, വി.കെ പ്രേമൻ, സതീശൻ കുരിയാടി, പി.എസ് രഞ്ജിത്ത് കുമാർ, സുരേഷ് കുളങ്ങരത്ത്, ജയദാസ് കാടോട്ടി എന്നിവർ സംസാരിച്ചു.