നാലാം സെമസ്റ്റർ യു.ജി. പരീക്ഷ:
പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് 28 വരെ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി.എസ്.എസ്-2015 മുതൽ പ്രവേശനം) പരീക്ഷക്ക് കേരളത്തിലെ ഏതെങ്കിലും ജില്ലകളിലേക്കോ ലക്ഷദ്വീപ് സെന്ററുകളിലേക്കോ പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് നാളെ വരെ www.uoc.ac.in.ലൂടെ രജിസ്റ്റർ ചെയ്യാം.
പി.ജി വൈവ
നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ (സി.യു.സി.എസ്.എസ്) ഡിസർട്ടേഷൻ മൂല്യനിണയവും വൈവയും 29ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ഷെഡ്യൂൾ വെബ്‌സൈറ്റിൽ.
പാലക്കാട്ടെ കോളേജുകളിലെ നാലാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) ഡിസർട്ടേഷൻ മൂല്യനിർണയവും വൈവയും ജൂലായ് രണ്ട് മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ കോളേജുകളിലെ നാലാം സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ് പ്രാക്ടിക്കൽ/വൈവ 30 മുതലും, എം.എസ്.സി മാത്‌സ് വൈവ ജൂലായ് ഒന്ന് മുതലും നടക്കും.
നാലാം സെമസ്റ്റർ യു.ജി സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ:
ഐ.ഇ.ടി പരീക്ഷാ കേന്ദ്രം
30 മുതൽ നടത്തുന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ യു.ജി (സി.സി.എസ്.എസ് -2012, 2013 പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (ഏപ്രിൽ 2018) പരീക്ഷക്ക് നിർദ്ദേശിക്കപ്പെട്ട അഞ്ച് സെന്ററുകളിൽ കൊവിഡ് പശ്ചാത്തലത്തിൽ എത്താൻ സാധിക്കാത്തവർക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി പരീക്ഷാ കേന്ദ്രമായി എഴുതാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ്.സി ജനറൽ ബയോടെക്‌നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ പുനർമൂല്യനിർണയത്തിന് ജൂലായ് 10 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡവലപ്‌മെന്റ്, മൾട്ടിമീഡിയ, ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേണലിസം റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ബി.ടി.എ നാല് (ഏപ്രിൽ 2019), അഞ്ച് (നവംബർ 2019) സെമസ്റ്റർ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് 13 വരെ അപേക്ഷിക്കാം.