f00tpath
അഴിയൂർ പഞ്ചായത്തിലെ നടുച്ചാല്‍ പള്ളിവളപ്പില്‍ ഫുട്പാത്ത് കം ഡ്രൈയിനേജ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി ഉദ്ഘാടനം

വടകര: തീരദേശറോഡുകളുടെ പരിപാലനത്തിന്‍റ ഭാഗമായി അഴിയൂര്‍ പഞ്ചായത്ത് 15ാം വാര്‍ഡില്‍ നിർമ്മിച്ച നടുച്ചാല്‍ പള്ളിവളപ്പില്‍ ഫുട്പാത്ത് കം ഡ്രൈയിനേജ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്തു. സി.കെ. നാണു. എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റ് അനുവദിച്ച 72 ലക്ഷം ചെലവഴിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഫുട്പാത്ത് നിര്‍മ്മിച്ചത്. ഹാര്‍ബര്‍ എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ പി. സാന്‍റി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ജയന്‍, ജില്ല പഞ്ചായത്ത് അംഗം എ.ടി. ശ്രീധരന്‍, ബ്ളോക്ക് പഞ്ചായത്ത് അംഗം നിഷ പറമ്പത്ത്, വി.സി. കലേഷ്, സുജിത് പുതിയോട്ടിൽ എന്നിവര്‍ സംസാരിച്ചു.