maram
വിവാഹദിനത്തിൽ ഷംസുദ്ദീൻ ഇല്ലത്ത് വരന് വൃക്ഷത്തൈ നൽകുന്നു

കുറ്റ്യാടി: മുസ്ലിം യൂത്ത് ലീഗ് കുളങ്ങരത്ത് ശാഖ വരനൊരു മരം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നൽകി. ആശാരിക്കണ്ടി അഷറഫ്-ഷരീഫ ദമ്പതികളുടെ മകൾ സഫ്‌നാ ഷെറിനും, കരണ്ടോത്ത് മൂസ-നഫീസയുടെ മകൻ നാദിറും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ചാണ് വൃക്ഷതൈ നൽകിയത്.ഷംസുദ്ദീൻ ഇല്ലത്ത് വൃക്ഷതൈ കൈമാറി. കെ.കെ.ഷാഹിൻ, സി.കെ. സാബിത്ത്, സലിം കോമത്ത് എന്നിവർ സംബന്ധിച്ചു.