വില്യാപ്പള്ളി: കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ അടിയന്തര സർവകക്ഷി യോഗം ചേർന്നു.
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് ആവശ്യമായ ഹോം ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിനെ കുറിച്ച് യോഗം വിലയിരുത്തി. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ ഉൾകൊള്ളാവുന്നതിലും അധികം പ്രവാസികൾ വരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചു ചേർത്തത്.
പഞ്ചായത്ത് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ കേന്ദ്രത്തിലുണ്ടായ അക്രമത്തെ യോഗം അപലപിച്ചു.
ജില്ലാ പഞ്ചായത്തംഗം ആർ.ബലറാം മാസ്റ്റർ, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫീസർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എം.ഷാജി ,എൻ.ബി.പ്രകാശ്കുമാർ മാസ്റ്റർ, ചെറിയത്ത് വിനോദൻ, ബഷീർ, സി.പി.വിനോദ്, വി.ബാലൻ മാസ്റ്റർ , സന്തോഷ് മാസ്റ്റർ, ടി.മോഹൻദാസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.