വടകര: നാഷണൽ മെൻസ് കം മെരിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്) ലഭിച്ച പുതുപ്പണത്തെ ദേവനന്ദയെ മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മഹിളാ കോൺഗ്രസിന്റെ ഉപഹാരം കെ. മുരളീധരൻ എം.പി. പ്രസിഡന്റ് പി.കെ. വൃന്ദ അദ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ശശിധരൻ കരിമ്പനപ്പാലം, പി.കെ. പുഷ്പവല്ലി, ഷഹനാസ് മാക്കൂൽ, കെ. ഷീന, എ.പി. അജീഷ, സജിന ടി, അക്ഷയ പ്രകാശ്, നൂർബിന നൗഷാദ്, അനഘ കെ. എന്നിവർ സംസാരിച്ചു. പുത്തൂർ ജി.വി.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദ പുതുപ്പണത്തെ കുത്തിരിക്കേന്റവിട പ്രകാശന്റെയും ഷീന യുടെയും മകളാണ്.