ബാലുശ്ശേരി: നന്മണ്ട കുന്നത്തെരുവിൽ വീടിന് സമീപത്ത് നിർത്തിയിട്ട സ്കൂട്ടർ അഗ്നിക്കിരയാക്കി. കരിമ്പനയ്ക്കൽ പ്രശാന്തന്റെ സ്കൂട്ടർ ആണ് കത്തിച്ചത്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പെട്രോൾ ഒഴിച്ചാണ് കത്തിച്ചതെന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷണം തുടങ്ങി.