കൊയിലാണ്ടി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള കേന്ദ്ര സർക്കാരിന്റെ പിൻമാറ്റവും തീവ്ര അജണ്ടയും ഉന്നത വിദ്യാഭ്യാസത്തെ തകർത്തതായി എ.കെ.പി.സി.ടി.എ ജില്ലാ സമ്മേളനത്തിൽ ആരോപണം. ഓൺലൈനിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി പ്രമോദ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്തു. കോളേജിൽ പി.ജി വെയിറ്റേജ് പുനസ്ഥാപിക്കുക, ഒൻപത് മണിക്കൂർ ഉള്ള വിഷയങ്ങളിൽ അദ്ധ്യാപക തസ്തികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർന്നു. എം. ശ്രീജിത്ത് നായർ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ആലി, കെ.പി വിനോദ് കുമാർ, ഗോഡ്വിൻ സാം രാജ്, മാലിനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. ശ്രീജിത് നായർ (പ്രസിഡൻ്റ്), സി.പി സുജേഷ് (സെക്രട്ടറി).