photo
ചേളന്നൂർ ആർട്സ് കോളേജിലെ 1987- 1990 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ മുണ്ടക്കര എ.യു.പി.സ്കൂളിലെ വിദ്യാർത്ഥിയ്ക്കുള്ള എൽ.ഇ.ഡി. ടി.വി. പ്രധാനാദ്ധ്യാപകൻ സന്തോഷിന് കൈമാറുന്നു

ബാലുശ്ശേരി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത മുണ്ടക്കര എ.യു.പി സ്കൂളിലെ വിദ്യാർത്ഥിക്ക് ചേളന്നൂർ ആർട്സ് കോളേജിലെ 1987- 1990 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ നൽകിയ എൽ.ഇ.ഡി. ടി.വി ശ്രീഹരി .പി .എസ്, മനോജൻ.എം. എന്നിവരിൽ നിന്ന് പ്രധാനാദ്ധ്യാപകൻ സന്തോഷ് ഏറ്റുവാങ്ങി. മാനേജർ രാമകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. റഫീഖ്, അനിത എന്നിവർ സംസാരിച്ചു. സന്തോഷ് സ്വാഗവും ഷാജു നന്ദിയും പറഞ്ഞു.