കുറ്റ്യാടി: നാദാപുരം സബ് ജയിലിനു വേണ്ടി കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പെരുവാണിയിൽ ഉത്തരമേഖല ഡി.ഐ.ജി വിനോദ് കുമാർ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ, ഉത്തരമേഖല സ്‌പെഷ്യൽ ഓഫീസർ റോമിയോ ജോൺ, രാധിക ചിറയിൽ, വി.വി ജിലേഷ്, വടകര സബ് ജയിൽ സൂപ്രണ്ട് ജിജേഷ്, നോഡൽ ഓഫീസർ കെ.പി. മണി, കൺവീനർ കെ.സി. രാജീവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.