aisf

കുറ്റ്യാടി: വിവിധ പ്രദേശങ്ങളിൽ ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി എ.ഐ.എസ്.എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊകേരി ഭപേശ് ഗുപ്ത മന്ദിരത്തിൽ പഠനമുറി ഒരുക്കി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. സരേഷ്ബാബു ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ഹരി സ്വാഗതം പറഞ്ഞു. സി.പി.ഐ ലോക്കൽ സെക്രട്ടറി എം.പി. കുഞ്ഞിരാമൻ അദ്ധ്യക്ഷനായിരുന്നു. ശിവനന്ദ, റീന സരേഷ്, എ. സന്തോഷ്, എം.പി. ദിവാകരൻ, വി.പി. നാണു, സി. നാരായണൻ, കെ.എം. പ്രിയ എന്നിവർ സംസാരിച്ചു.എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി ജവഹർ വിജയ് നന്ദി പറഞ്ഞു.