photo
ബാലുശ്ശേരി എ.യു.പി.സ്കൂൾ പുസ്തക വണ്ടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു'

ബാലുശ്ശേരി: എ.യു.പി സ്കൂളിലെ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ വീടുകളിലേക്ക് പുസ്തക വണ്ടിയെത്തി. അദ്ധ്യാപകരും പി.ടി.എയും ചേർന്ന് സ്കൂൾ ബസിലാണ് പുസ്തകം എത്തിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരും, പി.ടി.എയും ചേർന്ന് എല്ലാ കുട്ടികൾക്കും നോട്ട് ബുക്കുൾപ്പെടെയുള്ള പഠനോപകരണങ്ങളും സൗജന്യമായി നൽകി. ഗ്രാമപഞ്ചായത്ത് അംഗം സുമ വെള്ളച്ചാലൻ കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക എ.കെ. ആശ , പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ, കെ.പി. മനോജ് കുമാർ, വി.ബി. വിജീഷ്, അജിത്ത് എന്നിവർ പങ്കെടുത്തു.