raghu
പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ആരംഭിച്ച നമോ ഹോപ്പ് ലൈൻ എന്ന ഹെല്പ് ഡെസ്‌ക് ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: കേന്ദ്ര പദ്ധതികൾ ജനങ്ങളിലെത്താതിരിക്കാൻ പിണറായി സർക്കാർ ഗൂഢനീക്കങ്ങൾ നടത്തുകയാണെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു. ഏറ്റവും ഒടുവിലത്തെ ഉദാഹരണം പ്രവാസികളോടുള്ള അനീതി തന്നെ.

കേന്ദ്ര സർക്കാർ പദ്ധതികൾ പേരാമ്പ്ര മണ്ഡലത്തിലെ മുഴുവൻ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നമോ ഹോപ്പ് ലൈൻ എന്ന ഹെല്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് വി.സി. ബിനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എൻ. ഹരിദാസ്, യുവമോർച്ച സംസ്ഥാന ട്രഷറർ കെ. അനൂപ്, ഐടി സെൽ കൺവീനർ അഭിലാഷ് ചാലിക്കര, കെ.ഇ. സേതുമാധവൻ, കെ.കെ. സനോജൻ, ഇ. പവിത്രൻ, ഷിജില സഞ്ജീവ് എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.എം. ഷിബി സ്വാഗതവും അനൂപ് നരിനട നന്ദിയും പറഞ്ഞു.