പേരാമ്പ്ര: പ്രവാസികളോടുള്ള അനീതിയ്ക്കെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പ്രവീൺ കുമാർ സമരം ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.കെ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. എസ്.പി കുഞ്ഞമ്മദ്, കല്ലൂർ മുഹമ്മദലി, പി.പി രാമകൃഷ്ണൻ, എസ്.കെ അസയിനാർ, കെ.പി രാധാകൃഷ്ണൻ, കെ. എ അഗസ്റ്റിൻ, ടി.കെ ബാലഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.