കോഴിക്കോട്: രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശുദ്ധിയും ആദർശ ബോധവും പൊതുജീവിതത്തിൽ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു എ.സി. ഷൺമുഖദാസെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മുൻ മന്ത്രി എ.സി. ഷൺമുഖദാസിന്റ ചരമദിനത്തിൽ എരഞ്ഞിക്കലിലെ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷംനടന്ന അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ആലക്കോയ, പ്രൊഫ. ജോബ് കാട്ടൂർ, മലപ്പുറം ജില്ലാ പ്രസിഡന്റ് ടി.എൻ. ശിവശങ്കരൻ, കോർപറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. രാധാകൃഷണൻ, കൗൺസിലർമാരായ എൻ.പി. പത്മനാഭൻ, ഹാജിറ കറ്റടത്ത്, എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് ടി. പി. വിജയൻ, എം.പി. സൂര്യനാരായണൻ, എൻ. പ്രേമരാജൻ, സലിം, സജിത്കുമാർ എന്നിവർ പങ്കെടുത്തു.