കോഴിക്കോട്: സാമൂഹ്യ സുരക്ഷയും മാലിന്യ മുക്തവുമാക്കാൻ സി.സി.ടി.വി സ്ഥാപിച്ച് കുറ്റിച്ചിറ മിസ്‌ക്കൽ റെസിഡൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ (മിർവ). ഹൽവ ബസാർ വാടിയിൽ ഇടവഴി, ജലറാം ഇടവഴി, കച്ചനംതൊടുക, കൂനം പള്ളിക്കു സമീപം, വാണിശേരിക്ക് മുൻവശം, കെ.പി. ലൈൻ, കാട്ടിൽ വീട് ഇടവഴി, മിസ്‌കാൽ പള്ളിക്കു സമീപം എന്നിവിടങ്ങളിൽ 12 കാമറകളാണ് സ്ഥാപിച്ചത്.
പ്രദേശവാസികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.വീട്ടുകാരുടെ സഹകരണത്തോടെ തെരുവ് വിളക്കുകളും സ്ഥാപിച്ചു. മിർവ സി.സി.ടി.വി പദ്ധതി ഒലീവ് ഹൗസിൽ സി.ഐ ഉമേഷ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ പി.ശിവൻ മുഖ്യാതിഥിയായി. മിർവ പ്രസിഡന്റ് പി. മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. മുഹമ്മദ് ശുഹൈബ്, ഐ.ടി കൺവീനർ എം. മുഹമ്മദ് ഹാഫിസ്, ട്രഷറർ കെ. ഫ്രെയ്‌ജേർ, ജനമൈത്രി പൊലീസ് സുനിത, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സമീർ എന്നിവർ പ്രസംഗിച്ചു.