udf

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യോജിക്കാവുന്ന കക്ഷികളെയെല്ലാം ചേർത്ത് വിശാല ഐക്യമുണ്ടാക്കാൻ യു.ഡി.എഫ് ജില്ലാ നേതൃസമ്മേളനം തീരുമാനിച്ചു. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ ജില്ലാ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻമാരും കൺവീനർമാരും ജില്ലാ നേതാക്കളും പങ്കെടുത്തു.

മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്‌തു. ആർ.എസ്.എസ്, സി.പി.എം എന്നീ കക്ഷികളുമായി യാതൊരുവിധ ഐക്യത്തിനും വിട്ടുവീഴ്‌ചക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജൂലായ് ആദ്യവാരം വാർഡ് യു.ഡി.എഫ് കമ്മിറ്റിയും പത്തിനകം നിയോജക മണ്ഡലം നേതാക്കളുടെ യോഗവും ചേരും.

അഡ്വ. ടി. സിദ്ധിഖ്, എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു. പി.എം. നിയാസ്, പി.എം. സരേഷ് ബാബു, എസ്.പി. കുഞ്ഞഹമ്മദ്, പുന്നക്കൽ അഹമ്മദ്, ബാലകൃഷ്ണൻ കിടാവ്, ഖാദർ, മനോളി ഹാഷിം, പാലക്കണ്ടി അഹമ്മദ് കോയ, ബാബുരാജ് എൻ.വി, അഷറഫ് മണക്കടവ്, സി.പി. നരേന്ദ്രനാഥ്, അഷറഫ് കായക്കൽ, മനോജ്. സി, വീരാൻകുട്ടി, ബാലഗോപാൽ, കെ. മൊയ്തീൻ കോയ, യു. രാജീവൻ എന്നിവർ സംസാരിച്ചു.