കുറ്റ്യാടി: വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളെത്തിക്കാൻ വട്ടോളി ഗവ.യു.പി സ്കൂളിലെ പുസ്തകവണ്ടി യാത്ര തുടങ്ങി. അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളുമാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. കുന്നുമ്മൽ, കായക്കൊടി, കുറ്റ്യാടി, നരിപ്പറ്റ, പുറമേരി, വേളം പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്ക് നിശ്ചയിച്ച സ്ഥലങ്ങളിലെത്തി പുസ്തകങ്ങൾ രക്ഷിതാക്കളെ ഏൽപ്പിക്കുകയാണ്. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള അറുന്നൂറിലധികം വിദ്യാർത്ഥികൾക്കാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. യാത്രയുടെ ഫ്ലാഗ് ഓഫ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവഹിച്ചു. സി.പി.സജിത, പ്രധാനാദ്ധ്യാപകൻ കെ.പ്രകാശൻ. പി.ടി.എ പ്രസിഡന്റ് കെ.സി.രാജീവൻ, എസ്.എം.സി ചെയർമാൻ ടി.കെ.വിനോദൻ, കെ.ഇ.അനൂപ്, കെ.രഞ്ജിത്ത്, കെ.കെ.നാണു, എം.സജീവൻ, ബി.പി.ഒ രമേശൻ, കെ.പി.ലിനി എന്നിവർ പങ്കെടുത്തു.