snaik
നരിക്കൂട്ടും ചാലിൽ നിന്നും പിടികൂടിയ പെരുമ്പാമ്പ്

കുറ്റ്യാടി: നരിക്കൂട്ടും ചാലിൽ വീട്ടുപറമ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കിഴക്കെ വീട്ടിൽ ചന്ദ്രദാസിന്റെ പറമ്പിൽ നിന്നാണ് വ്യാഴാഴ്ച രാത്രി പെരുമ്പാമ്പിനെ കിട്ടിയത്. വഴിയാത്രക്കാർ കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് ഗാർഡ് സന്തോഷ്, പ്രദേശവാസി വി. വിനീത് എന്നിവരും ഒരു കൂട്ടം യുവാക്കളും ചേർന്നാണ് പാമ്പിനെ പിടികൂടിയത്.