പേരാമ്പ്ര: തൊഴിൽ ദിനങ്ങൾ ഇരുന്നൂറാക്കുക കൂലി അറുന്നൂറ് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ സമരത്തിന്റെ ഭാഗമായി പേരാമ്പ്ര ഏരിയയിൽ തൊഴിലാളികൾ ധർണ്ണ നടത്തി. പേരാമ്പ്രയിലെ 1222 കേന്ദ്രങ്ങളിലായി 7119 തൊഴിലാളികൾ പങ്കാളികളായി. കാർഷിക ജോലികളും കന്നുകാലി വളർത്തലും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അടിയന്തിര സഹായമായി 7500 രൂപ അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളിൽ ഇ. ശ്രീജയ, കെ.വി. കുഞ്ഞിക്കണ്ണൻ, എം.എം. അശോകൻ, ടി.പി. കുഞ്ഞനന്ദൻ, കെ.എം. മോഹനൻ, പി.എം രാമചന്ദ്രൻ, എ.സി. ബാലകൃഷ്ണൻ, വി.കെ. പത്മിനി, സുധാ സുനീതൻ, നൊച്ചാട് ടി.എം. ദാമോദരൻ, എൻ. സുനിത, കമ്മളി ശ്യാമള കല്പത്തൂർ, സി.കെ. ബാലൻ, എം.കെ. ശ്രീധരൻ, ഗീത നന്ദനം, എൻ.എം. കുഞ്ഞിക്കണ്ണൻ, വി.പി. രമ, കെ.പി. സതീശൻ, കെ.കെ. വനജ, എൻ.പി. നാരാണയൻ, വി.എം. കുഞ്ഞിക്കണ്ണൻ, കെ.കെ. ബിന്ദു, സി.കെ. ശശി, ഷീന നാരായണൻ, ജെ.സി. തോമസ്, ഉണ്ണി വേങ്ങേരി, എം. നളിനി, സുവർണ്ണ ആപ്പറ്റ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.