പേരാമ്പ്ര: കൂത്താളി പി.എച്ച്‌.സിയ്ക്ക് സമീപം സമരം നടത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ പ്രകോപനമില്ലാതെ അക്രമിച്ച ഡി.വൈ.എഫ്‌.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം തകർക്കാനാണ് നീക്കമെന്നും വനിതകളെയടക്കം മർദ്ദിച്ചതായും കൂത്താളി മണ്ഡലം കമ്മിറ്റി ആരോപിച്ചു. സി.പി.എമ്മിന് വേണ്ടി അർദ്ധ രാത്രി കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കയറി കള്ള കേസെടുക്കാൻ ശ്രമിക്കുന്ന പൊലീസുകാർക്ക് എതിരെയും നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ബിനീഷ് വട്ടക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ടി.വി. ജിതിൻ, കെ.സി. അശ്വജിത്ത്, ടി.വി. നിതീഷ്, ടി. റനീഷ്, കെ.സി. രജീഷ് എന്നിവർ സംസാരിച്ചു.