പേരാമ്പ്ര: കേരള പുലയസഭ ചേനോളി ശാഖ നവ ഭാവനയുടെ നേതൃത്വത്തിൽ നിർധന വിദ്യാർത്ഥികളായ 11 പേർക്ക് നോട്ടുപുസ്തകം, പേന, കുട എന്നിവ വിതരണം ചെയ്തു. വാർഡ് അംഗം കെ.ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിജയൻ വാല്യക്കോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വാസു വേങ്ങേരി മുഖ്യ പ്രഭാഷണം നടത്തി. കെ.പി രാജൻ, ചന്ദ്രൻ കുളക്കണ്ടം, മണി കാപ്പുംകര, അർജുൻ, ജാനകി വണ്ണാറത്ത് എന്നിവർ സംസാരിച്ചു.