ckg
സി.കെ. ഗോവിന്ദൻ നായർ ചരമവാർഷികം

കോഴി​ക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും കെ.പി സി.സി പ്രസിഡന്റുമായിരുന്ന സി.കെ. ഗോവിന്ദൻ നായരുടെ അൻപത്തിയാറാം ചരമവാർഷികം കോൺഗ്രസ് (എസ്) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആചരിച്ചു. പ്രസിഡന്റ് എ.വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി. സത്യചന്ദ്രൻ അനുസ്മരിച്ചു. ജില്ലാ സെക്രട്ടറി സി. രാമകൃഷ്ണൻ, പി.കെ. ബാലകൃഷ്ണൻ കിടാവ്, എസ്. രവീന്ദ്രൻ, വള്ളിൽ ശ്രീജിത്ത്, പി.വി. സജിത്ത്, ഡി.കെ മുകുന്ദൻ, പരശു ചേലിയ എന്നിവർ സംസാരിച്ചു.