ഒളവണ്ണ: ഒളവണ്ണ പാലകുറുംബ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ക്ഷേത്രത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കണമെന്നും നടപന്തലിന് മുന്നിൽ വൈദ്യുതി വിളക്ക് സ്ഥാപിക്കണമെന്നും യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് കെ.സുജിത്ത് ആവശ്യപ്പെട്ടു.