വടകര: കോൺഗ്രസ് (എസ്) വടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രസമര സേനാനി സി.കെ ഗോവിന്ദൻ നായരുടെ ചരമവാർഷിക ദിനം ആചരിച്ചു. കെ.പി.സി.സി അംഗം ടി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. സോമശേഖരൻ, പി.പി. രാജൻ, വടകര രാഘവൻ, എം.കെ കുഞ്ഞിരാമൻ, ടി. രാധാകൃഷ്ണൻ, വി. രഞ്ജിത്ത്, കെ. ഷിനൂപ് എന്നിവർ പ്രസംഗിച്ചു. കൊവിഡിനെ നേരിടുന്ന സംസ്ഥാന സർക്കാരിന്റെ പരിശ്രമങ്ങൾക്ക് വിലങ്ങ് തടിയായ കോൺഗ്രസ്, ബി.ജെ.പി സമീപനത്തെ യോഗം അപലപിച്ചു. അതിർത്തിയിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് യോഗം ആദരവ് അർപ്പിച്ചു.