കൽപ്പറ്റ: വയനാട് ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിന്ന് ജൂൺ 21 ന് കൊച്ചി വിമാനത്താവളം വഴി ജില്ലയിൽ എത്തിയ പനമരം സ്വദേശിയായ 25 കാരൻ, സൗദിയിൽ നിന്ന് 22 ന് ജില്ലയിൽ എത്തിയ ചെതലയം സ്വദേശിയായ 30 കാരൻ, ബഹറിനിൻ നിന്ന് ജൂൺ 15ന് ജില്ലയിൽ എത്തിയ കൽപ്പറ്റ സ്വദേശിയായ 44 കാരൻ, ജൂൺ 21ന് ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളം വഴി ജില്ലയിൽ എത്തിയ
കമ്പളക്കാട് സ്വദേശിയായ 31 കാരൻ, അഞ്ചുകുന്ന് സ്വദേശിയായ 35 കാരൻ എന്നിവരെയാണ് സാമ്പിൾ പരിശോധന പൊസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെതലയം സ്വദേശി വീട്ടിലും മറ്റുള്ളവർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലായിരുന്നു.

നിലവിൽ രോഗം സ്ഥിരീകരിച്ച് 37 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജില്ലയിൽ നിന്ന് ആകെ 4570 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 3801 സാമ്പിളുകളിൽ 3770 എണ്ണം നെഗറ്റീവും 31 എണ്ണം പൊസിറ്റീവുമാണ് .

ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 91 ആയി. ഇതിൽ 48 പേർ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.

274 പേർ പുതുതായി നിരീക്ഷണത്തിൽ

347 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

3553 പേർ ജില്ലയിൽ നിരീക്ഷണത്തിൽ

300 പേർ പട്ടികവർഗ്ഗ വിഭാഗക്കാർ

37 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ

1639 പേർ കൊവിഡ് കെയർ സെന്ററുകളിൽ

3044 സാമ്പിളുകളിൽ 2550 എണ്ണത്തിന്റെ ഫലം ലഭിച്ചു

2496 സാമ്പിളുകൾ നെഗറ്റീവ്

ഫലം ലഭിക്കുവാൻ 489 സാമ്പിളുകൾ