രാമനാട്ടുകര: 'സുഭിക്ഷ കേരളം" പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭ​യിൽ കുടുംബശ്രീ​, സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള ശില്പശാല നടത്തി. രാമനാട്ടുകര നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ​ അദ്ധ്യക്ഷ​ത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ എം.കെ. ബേബി സ്വാഗതവും മെമ്പർ സെക്രട്ടറി എം.പി. രാജേഷ്‌കുമാർ നന്ദിയും പറഞ്ഞു. ​ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനപ്രഭ, വെറ്ററിനറി ഡോക്ടർ ​എം. ആനന്ദ്, കൃഷി ഓഫീസർ എം.എസ്. ഷബ്‌ന​, ഫിഷറീസ് സബ് ഇൻസ്‌പെക്ടർ പി. ശാന്തകുമാർ എന്നിവർ ​ ​സംസാരിച്ചു.​ കഴിഞ്ഞ വർഷത്തെ പ്രളയം ബാധിച്ച സംഘകൃഷികൾക്കുള്ള ക്രൈസിസ് മാനേജ്മെന്റ് ഫണ്ട്‌ നഗരസഭ ചെയർമാൻ ഗ്രൂപ്പുകൾക്ക് വിതരണം ചെയ്തു.