img202006
കെ.എസ്ആർ.ടി.സി ജീവനക്കാർക്ക് അർബൻ സൊസൈറ്റി പ്രസിഡൻ്റ് കപ്പ്യേsത്ത് ചന്ദ്രൻ സാനിറ്റൈസർ കൈമാറുന്നു

തിരുവമ്പാടി: കെ.എസ്. ആർ.ടി.സി ജീവനക്കാർക്ക് മുക്കം അർബൻ കോ-ഓപറേറ്റീവ് സൊസൈറ്റി സാനിറ്റൈസർ നൽകി. തിരുവമ്പാടി ഓപറേറ്റിംഗ് സെന്ററിലെയും ഡിപ്പോയിലെയും ജീവനക്കാർക്കാണ് സാനിറ്റൈസർ നൽകിയത്. സൊസൈറ്റി പ്രസിഡൻ്റ് കപ്പ്യേടത്ത് ചന്ദ്രൻ തിരുവമ്പാടി ഡിപ്പോ ഇൻസ്‌പക്ടർ ഇൻചാർജ് കെ.എം. രവീന്ദ്രന് സാനിറ്റൈസർ കൈമാറി. വൈസ് പ്രസിഡന്റ് റഫീഖ് മാളിക, ഡയറക്ടർ ബഷീർ തെച്യാട്, സെക്രട്ടറി വി. സച്ചിൻ, കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ഐ. സത്യൻ, പി.കെ. സജു, കെ.എം. ശിഹാബുദ്ദീൻ എന്നിവർ സംബന്ധിച്ചു.