വടകര: ഡി.വൈ.എഫ്.ഐയുടെ റീസൈക്കിൾ കേരള കാമ്പയിനിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മേമുണ്ട മേഖല കമ്മിറ്റി ഒന്നരലക്ഷം രൂപ നൽകി. ജില്ലാ സെക്രട്ടറി വസീഫ് വളപ്പിൽ മേമുണ്ട മേഖല സെക്രട്ടറി രാഗേഷ് പുറ്റാറത്തിൽ നിന്ന് തുക ഏറ്റുവാങ്ങി. വടകര ബ്ലോക്ക് സെക്രട്ടറി എൻ.കെ. അഖിലേഷ്, മേമുണ്ട മേഖല പ്രസിഡന്റ് സുബീഷ് മേമുണ്ട, മേഖല ട്രഷറർ അർജ്ജുൻ പി.എസ്, ദുർഗേഷ്, സ്നേഹാദാസ് എന്നിവർ സന്നിഹിതരായിരുന്നു. മേമുണ്ട മേഖലയിൽ നിന്ന് ആക്രി സാധനങ്ങളും, പഴയ ന്യൂസ് പേപ്പറുകളും, തേങ്ങയും ശേഖരിച്ച് വിറ്റാണ് ഒന്നരലക്ഷം രൂപ സ്വരൂപിച്ചത്. ഇതോടൊപ്പം നിരവധി ചിത്രകാരൻമാർ ചിത്രങ്ങളും, കുട്ടികളുടെ സമ്പാദ്യ കുടുക്കകളും, പ്രവർത്തകരുടെ ഒരു ദിവസത്തെ വേതനവും ചേർത്താണ് തുക നൽകിയത്. കാമ്പയിനിൻ്റെ ഭാഗമായി വടകര ബ്ലോക്ക് കമ്മിറ്റി 10 ലക്ഷം രൂപയും, ജില്ലാ കമ്മിറ്റി 1 കോടി രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്.