കുന്ദമംഗലം: ഇന്ത്യൻ സൈനികർക്കെതിരായ ചൈനീസ് ആക്രമണത്തിനെതിരെയും, സി.പി.എം - കോൺഗ്രസ് രാജ്യ വിരുദ്ധ നയങ്ങൾക്കെതിരെയും ബി.ജെ.പി കുന്ദമംഗലം ഏരിയാ കമ്മിറ്റി കുന്ദമംഗലത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ പ്രസിഡന്റ് വി. മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രൻ കണ്ണടപ്പിൽ, ഒ.ബി.സിമോർച്ച ജില്ലാ ട്രഷറർ കെ.സി. രാജൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി നവീൻ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു.