വടകര: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികളുടെ പഠനോപകരണങ്ങൾ കുറഞ്ഞ വിലയിൽ വീട്ടിലെത്തിക്കും. ഏറാമല ബാങ്കാണ് സഞ്ചരിക്കുന്ന സ്കൂൾ മാർക്കറ്റ് തുടങ്ങിയത്. ചെയർമാൻ മനയത്ത് ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ പി.കെ കുഞ്ഞിക്കണ്ണൻ, ജനറൽ മാനേജർ ടി.കെ വിനോദൻ, പി. ചന്ദ്രൻ, കെ.കെ കുമാരൻ, കെ.കെ ദിവാകരൻ, എം.കെ വിജയൻ, ഒ. മഹേഷ് കുമാർ, കെ.കെ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.