kunnamangalam-death

കുന്ദമംഗലം: കാർ ഓട്ടോറിക്ഷയിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പുവ്വാട്ടുപറമ്പ് മുണ്ടക്കൽ ഉത്രട്ടാതിയിൽ കെ.പി. രാമചന്ദ്രനാണ് (62) മരിച്ചത്. ജൂൺ 16ന് ഇരിങ്ങാടൻപള്ളി ജംഗ്ഷനിൽ രാവിലെ പത്തരയ്ക്കായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ കെ.പി. രാമചന്ദ്രൻ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ഭാര്യ: ബേബിഗിരിജ. മക്കൾ: രാഖി (സഹകരണ ആശുപത്രി, കോഴിക്കോട്), രാഗേഷ് (കെ.എസ്.ആർ.ടി.സി, കോഴിക്കോട്), രേഷ്മ (വി.ഇ.ഒ,ഉള്ള്യേരി പഞ്ചായത്ത്) . മരുമക്കൾ: ഷാജി (ഒളവണ്ണ സ്റ്റാർ ടൈൽസ് വർക്സ്), രോഷ്ണ (പാലത്ത്), അജീഷ് (അഴിഞ്ഞിലം).