മുക്കം: മുൻ മന്ത്രി എ.സി. ഷൺമുഖദാസിൻ്റെ ഏഴാം ചരമവാർഷിക ദിനം എൻ.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. റസാഖ് കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. ടി.കെ. സാമി അദ്ധ്യക്ഷത വഹിച്ചു. കെ.സി. അബ്ദുദുൽ മജീദ്, അബ്ദുള്ള കുമാരനെല്ലൂർ, കെ.സി. ആലി, പി.കെ. വാസു, റസാഖ് നല്ലെടത്തിൽ, സുബ്രഹ്മണ്യൻ കുന്തന്തൊടിക, രാജേഷ്, റഹമത്ത്, അഷറഫ് എന്നിവർ സംബന്ധിച്ചു.