നാദാപുരം: സി.കെ. ഗോവിന്ദൻ നായരുടെയും എ.സി. ഷൺമുഖദാസിൻ്റെയും ചരമവാർഷികം എൻ.സി.പി നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണപരിപാടി എൻ.സി.പി നാദാപുരം ബ്ലോക്ക് പ്രസിഡൻ്റ് കരിമ്പിൽ ദിവാകരൻ ഉദ്ഘാടനം ചെയ്തു. വി.എൻ. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജോണി മുല്ലക്കുന്നേൽ, പി. പവിത്രൻ, കെ.പി. സുധീഷ്, ടി. രാമചന്ദ്രൻ, പി.കെ. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.